
കല്ലറ: വീട് കയറി ആക്രമണം നടത്തിയ നിരവധി കേസുകളിലെ പ്രതിയെ പാങ്ങോട് പൊലീസ് അറസ്റ്റുചെയ്തു.കല്ലറ വളക്കുഴിപച്ച ഷാൻ മൻസിലിൽ നിന്നു കടയ്ക്കൽ ഇളമ്പഴന്നൂർ താന്നിമൂട് മേലതിൽ താമസമാക്കിയ ഷാൻ എന്ന ചെമ്പൻ ഷാൻ (32)ആണ് പിടിയിലായത്. ഇയാൾ കൊല്ലം ജില്ലയിലെ വിവിധ പൊലീസ് സ്‌റ്റേഷനുകളിൽ കൊലപാതക ശ്രമമുൾപ്പെടെ എട്ടോളം കേസുകളിൽ പ്രതിയാണ്. പാങ്ങോട് സി.ഐ എൻ.സുനീഷും സംഘവും ഇയാളെ നിരീക്ഷിച്ചു വരുന്നതിനിടെ കഴിഞ്ഞ ദിവസം മരുതമൺ സ്വദേശി സജീറി (30) നെ വീടുകയറി മർദ്ദിക്കുകയായിരുന്നു. ഈ കേസിലാണ് പിടിയിലായത്.