sndp

കാട്ടാക്കട:എസ്.എൻ.ഡി.പി.യോഗം കുരുതംകോട് ശാഖാ വാർഷികം ആര്യനാട് യൂണിയൻ പ്രസിഡന്റ് വീരണകാവ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.ശാഖാ പ്രസിഡന്റ് ബി.സുധി അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ സെക്രട്ടറി പരുത്തിപ്പള്ളി സുരേന്ദ്രൻ ഉന്നത വിജയികളെ ആദരിക്കലും ചികിത്സാ സഹായ വിതരണവും നടത്തി.വനിതാസംഘം പ്രസിഡന്റ് ഡോ.എൻ.സ്വയംപ്രഭ,യോഗം ഡയറക്ടർ,യൂണിയൻ കൗൺസിലർ കൊറ്റംപള്ളി ഷിബു,ശാഖാ സെക്രട്ടറി വി.രവീന്ദ്രൻ,യൂണിയൻ കമ്മിറ്റിയംഗം എസ്.ബി.സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.മുൻ ശാഖാ പ്രസിഡന്റ് എൻ.ജെ.ശസിധരപ്പണിക്കരെ ആദരിച്ചു.ശാഖാ ഭാരവാഹികളായി ബി.സുധി(പ്രസിഡന്റ്),കെ.സദാശിവപ്പണിക്കർ(വൈസ് പ്രസിഡന്റ്),വി.രവീന്ദ്രൻ(സെക്രട്ടറി),എസ്.ബി.സുരേന്ദ്രൻ(യൂണിയൻ കമ്മിറ്റിയംഗം),ജി.ശിവരാജൻ,കെ.ശിവകുമാർ,കെ.ബൈജു(പഞ്ചായത്ത് കമ്മിറ്റിയംഗങ്ങൾ),എൻ.എസ്.മോഹനൻ,പി.അപ്പുക്കുട്ടൻ,ഒ.ബിനുകുമാരി,എസ്.അമ്പിളി,കെ.വിക്രമൻ,എം.വിക്രമൻ,എസ്.സുധൻ(മാനേജിംഗ് കമ്മിറ്റിയംഗങ്ങൾ)എന്നിവരെ തിരഞ്ഞെടുത്തു.