p

തിരുവനന്തപുരം: കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ബാലസഭാംഗങ്ങൾക്കു വേണ്ടി സംഘടിപ്പിക്കുന്ന സംസ്ഥാനതല ബാലപാർലമെന്റ് ഇന്ന് രാവിലെ 10ന് സെക്രട്ടേറിയറ്റിലെ പഴയ നിയമസഭാ മന്ദിരത്തിൽ നടത്തും. മന്ത്രി അഡ്വ.ആന്റണി രാജു ബാലപാർലമെന്റ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ അദ്ധ്യക്ഷത വഹിക്കും.