ഉദിയൻകുളങ്ങര: കേരളകൗമുദി ബോധപൗർണമി ക്ലബിന്റെയും, വർണം ഔട്ട്ഡോർ കേറ്ററിംഗ് സർവീസ് പാളയം, അമരവിള കാരുണ്യ സ്പെഷ്യൽ സ്കൂളിന്റെയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അദ്ധ്യാപക ദിനാചാരണവും ഓണാഘോഷവും ഇന്ന് രാവിലെ 10ന് അമരവിളയിൽ നടക്കും. ഭിന്നശേഷിക്കാരായ കുട്ടികളുടെയും, അദ്ധ്യാപകരുടേയും കലാപരിപാടികൾ നടക്കും. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി മികച്ച സേവനം കാഴ്ചവച്ച സ്പെഷ്യൽ അദ്ധ്യാപകരെ ചടങ്ങിൽ ആദരിക്കും. തുടർന്ന് കുട്ടികൾക്ക് ഓണസദ്യയും സമ്മാനദാനവും.

നെയ്യാറ്റിൻകര നഗരസഭ കൗൺസിലർ സരളരത്നം, വികലാംഗബോർഡ് മുൻ ചെയർമാൻ പരശുവയ്ക്കൽ മോഹനൻ, നഗരസഭ ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ ഷീബരാജ് കൃഷ്ണ, കേരള വ്യാപാരി വ്യവസായി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് പാളയം അശോക്, കേരള ലഹരി നിർമാർജ്ജന സമിതി സംസ്ഥാന പ്രസിഡന്റ് രാജൻ അമ്പൂരി, ഡോ.വേണുഗോപാലൻ നായർ, കെ.ആർ.എം.യു ജില്ലാ പ്രസിഡന്റ് കൃഷ്ണകുമാർ, നന്മ പാറശാല മേഖല സെക്രട്ടറി കലാലയം സൈമൺ കുമാർ പാറശാല, കുമാരനാശാൻ സാംസ്കാരികവേദി പ്രസിഡന്റ് കൊറ്റാമം മധുസൂദനൻ, സെക്രട്ടറി പെരുങ്കടവിള ഹരി, കേരളകൗമുദി പ്രാദേശിക ലേഖകൻ അനിവേലപ്പൻ,സ്കൂൾ ഡയറക്ടർ ടി.എസ്. ജിജിൻ, സ്കൂൾ ഹെഡ്മിസ്ട്രസ് ഹരിപ്രിയ, കാരുണ്യതീരം സ്കൂൾ പ്രിൻസിപ്പൽ ജലജകുമാരി, മദർ പി.ടി.എ പ്രസിഡന്റ്‌ പ്രഭാകുമാരി തുടങ്ങിയവർ പങ്കെടുക്കും.