
മുടപുരം:അഴൂർ ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന ഓണപ്പുലിമയുടെ ഭാഗമായി അഴൂർ കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിലുള്ള വിപണനമേളയും വിവിധ ആനുകൂല്യങ്ങളുടെ വിതരണവും പഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി .ആർ.ഹരിപ്രസാദ് ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആർ.അംബിക അദ്ധ്യക്ഷത വഹിച്ചു.കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ ശാന്തികുമാർ സ്വാഗതം പറഞ്ഞു.കുടുംബശ്രീയുടെ വിവിധ ആനുകൂല്യങ്ങൾ അഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.അനിൽ വിതരണം ചെയ്തു.വിപണനമേളയുടെ ആദ്യ വില്പന ഉദ്ഘാടനം പെരുങ്ങുഴി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.ദേവരാജൻ നിർവഹിച്ചു.കാർഷിക ഉൽപ്പന്ന വിതരണം അണ്ടൂർകോണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹരികുമാർ നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷീബ രാജു,ജയകുമാർ,സി.ഡി.എസ് മുൻ ചെയർപേഴ്സൺ ജെ.ബി.റാണി,സി.ഡി.എസ് വൈസ് ചെയർപേഴ്സൺ ഷൈനി അനീഷ് തുടങ്ങിയവർ സംസാരിച്ചു.