
വി.കെ.മധുവിന്റെ ഉരിയാട്ടം നിലച്ച വാക്കുകൾ പ്രകാശനം ചെയ്തു
തിരുവനന്തപുരം : ബി.ജെ.പി അടുത്ത തവണ വീണ്ടും അധികാരത്തിലെത്തിയാൽ 2025ൽ 100 വർഷം പൂർത്തിയാക്കുന്ന ആർ.എസ്.എസ് ഹിന്ദുരാഷ്ട്രം പ്രഖ്യാപിക്കുമെന്നും അത് പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു.സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.മധു രചിച്ച ഉരിയാട്ടം നിലയ്ക്കുന്ന വാക്കുകൾ എന്ന പുസ്തകത്തിന്റെ പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.സെന്റ് ജോസഫ്സ് സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ആനാവൂർ നാഗപ്പൻ പുസ്തകം ഏറ്റുവാങ്ങി. എം.വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു.സി.ദിവാകരൻ, പിരപ്പൻകോട് മുരളി,ജോർജ് ഓണക്കൂർ, കെ.എസ്.രവികുമാർ,ആർ.പാർവതി ദേവി,എം.എ.സിദ്ധിഖ്, ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ബി.പി.മുരളി, എസ്.ആർ.ലാൽ എന്നിവർ സംസാരിച്ചു.