tvm-medicoollege

തിരുവനന്തപുരം: ആരോഗ്യ ശാസ്ത്ര സർവകലാശാല യൂണിയൻ സൗത്ത് സോൺ കലോത്സവത്തിൽ (ആസാദി 2022) 288 പോയിന്റോടെ തിരുവനന്തപുരം ഗവ.മെഡിക്കൽ കോളേജ് ഒന്നാമതെത്തി.255 പോയിന്റോടെ കൊല്ലം ഗവ.മെഡിക്കൽ കോളേജ് രണ്ടാം സ്ഥാനവും 130 പോയിന്റുമായി ശ്രീഗോകുലം മെഡിക്കൽ കോളേജ് മൂന്നാം സ്ഥാനവും നേടി.നാലു ദിവസം നീണ്ടു നിന്ന കലോത്സവത്തിൽ ആറുവേദികളിലായി 108 ഇനങ്ങളിലാണ് മത്സരം നടന്നത്.തിരുവനന്തപുരം,കൊല്ലം,ആലപ്പുഴ,പത്തനംതിട്ട ജില്ലകളിൽ നിന്നായി 1,200 വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു.കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലാ യൂണിയന്റെ നേതൃത്വത്തിലാണ് കലോത്സവം സംഘടിപ്പിച്ചത്.