
തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം ഡോ.പി.പല്പു സ്മാരക യൂണിയൻ പോഷക സംഘടനകളുടെ ആഭിമുഖ്യത്തിൽ ഓണാഘോഷം നടന്നു. പത്രാധിപർ കെ.സുകുമാരൻ സ്മാരക യൂണിയൻ പ്രസിഡന്റ് ഡി. പ്രേംരാജും പല്പു സ്മാരക യൂണിയൻ സെക്രട്ടറി അനീഷ് ദേവനും ചേർന്ന് ഭദ്രദീപം തെളിച്ച് ഉദ്‌ഘാടനം ചെയ്‌തു. അത്തപ്പൂക്കള മത്സരം,തിരുവാതിര കളി മത്സരം,മറ്റ്കായിക മത്സരങ്ങൾ, ഓണസദ്യ എന്നിവ നടന്നു.തുടർന്ന് നടന്ന സമാപന സമ്മേളനം യൂണിയൻ സെക്രട്ടറി അനീഷ് ദേവൻ ഉദ്ഘാടനം ചെയ്തു.യൂണിയൻ വനിതാ സംഘം സെക്രട്ടറി ആശാരാജേഷ് അദ്ധ്യക്ഷത വഹിച്ചു. സീരിയൽ താരങ്ങളായ സിനി വർഗീസ്, പ്രഭാ ശങ്കർ എന്നിവർ സമ്മാന കൂപ്പൺ നറുക്കെടുപ്പ് നടത്തുകയും വിജയികൾക്ക് സമ്മാനം നൽകുകയും ചെയ്തു. വൈസ് പ്രസിഡന്റ് എം.കെ. ദേവരാജ്,കൗൺസിലർമാരായ സോമസുന്ദരം, ശശിധരൻ, കാട്ടിൽ വിജയൻ, ജയചന്ദ്രൻ, ഉണ്ണികൃഷ്ണൻ, ജില്ലാ യൂത്ത് മൂവ്മെന്റ് ചെയർമാൻ മുകേഷ് മണ്ണന്തല, യൂത്ത് മൂവ്മെന്റ് ചെയർമാൻ മനിലാൽ,രഞ്ജിത്ത്, സജി, പോഷക സംഘടനാ ഭാരവാഹികളായ ഷിബു ശശി, പ്രവീൺരാജ് ശാഖാ ഭാരവാഹികൾ,മുട്ടട സുനിൽ, ഇന്ദു സിദ്ധാർഥ് തുടങ്ങിയവർ പങ്കെടുത്തു.യൂത്ത് മൂവ്മെന്റ് കൺവീനർ അരുൺ കുമാർ സ്വാഗതവും, യൂണിയൻ വനിതാ സംഘം വൈസ് പ്രസിഡന്റ് മിനിസജു നന്ദിയും പറഞ്ഞു.