
ബാലരാമപുരം:പുനർജനി പുനരധിവാസകേന്ദ്രത്തിൽ നടന്ന ഓണാഘോഷം മഞ്ചു വെള്ളായണി ഉദ്ഘാടനം ചെയ്തു.ഫ്രാബ്സ് പ്രസിഡന്റ് പൂങ്കോട് സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ബാലരാമപുരം ലയൺസ് ക്ലബ് പ്രസിഡന്റ് സുപ്രിയ സുരേന്ദ്രൻ,ബാലരാമപുരം എസ്.എച്ച്.ഒ ബിജുകുമാർ,പി.ആർ.ഒ ശക്തികുമാർ,പുനർജനി ചെയർമാൻ ഷാസോമസുന്ദരം,ബിജു,കാവിൻപുറം സുരേഷ്, ആർ.വി.ഉദയൻ, ഓർഗനൈസിംഗ് സെക്രട്ടറിമാരായ പാറക്കുഴി ജോണി, വി.എസ് സുരേഷ്, മഹബൂബ്ഖാൻ, ജോയിന്റ് സെക്രട്ടറിമാരായ വി.ഗോപാലകൃഷ്ണൻ, സി.വി സുന്ദരമൂർത്തി, ആർ.അനിൽകുമാർ, രാമപുരം മോഹനൻ, ട്രഷറർ എസ്.രാജീവ് എന്നിവർ സംസാരിച്ചു. ഫ്രാബ്സ് ജനറൽ സെക്രട്ടറി ബാലരാമപുരം അൽഫോൺസ് സ്വാഗതവും വൈസ് പ്രസിഡന്റ് എച്ച്.എ നൗഷാദ് നന്ദിയും പറഞ്ഞു.