പോത്തൻകോട്: ഭാരത് ജോഡോ യാത്രയുടെ പ്രചാരണാർത്ഥം കേരളാ ക്ഷീരകർഷക തൊഴിലാളി കോൺഗ്രസ്‌ സംസ്ഥാന കമ്മിറ്റിയുടെ ആയിരം കുടുംബങ്ങൾക്ക് ആയിരം കിറ്റ് എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. പോത്തൻകോട് ജെ.കെ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുൻ മന്ത്രി വി.എസ്. ശിവകുമാർ ഉദ്ഘാടനം നിർവഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി കൊയ്‌ത്തൂർകോണം സുന്ദരന്റെ അദ്ധ്യക്ഷതയിൽ വേങ്ങോട് ഷാനവാസ്‌,​ഡി.സി.സി ഭാരവാഹികളായ അഡ്വ.എം.മുനീർ,തേക്കര അനിൽ,എസ്.കൃഷ്ണകുമാർ,വട്ടപ്പാറ ചന്ദ്രൻ,ബാഹുൽ കൃഷ്ണ തുടങ്ങിയവർ പങ്കെടുത്തു.