v-sivankutty

തിരുവനന്തപുരം: കേന്ദ്ര സർക്കാർ കൊണ്ടുവന്ന ലേബർ കോഡുകൾ നടപ്പാക്കുമ്പോൾ തൊഴിലാളികളുടെ താല്പര്യം പരമാവധി സംരക്ഷിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. സ്കിൽഡ് വർക്കേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. തൊഴിലാളികളെയും ട്രേഡ് യൂണിയനുകളെയും വിശ്വാസത്തിലെടുത്ത് തൊഴിൽരംഗത്തും കേരളം മാതൃക സൃഷ്ടിക്കും.