കാട്ടാക്കട: ഓണക്കിറ്റ് നൽകുന്നതിനിടയിൽ ആദിവാസി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ അസിസ്റ്റന്റ് ജില്ലാ റേഷനിംഗ് ഇൻസ്‌പെക്ടർ ജയകുമാറിനെ (53) അറസ്റ്റ് ചെയ്‌തു. ഇക്കഴിഞ്ഞ ദിവസം കോട്ടൂർ ആദിവാസി ഊരിൽ റേഷൻ വിതരണത്തിനെത്തിയ ഇയാൾ ആദിവാസി യുവതിയോട് മോശമായി പെരുമാറുകയും വനത്തിനുള്ളിൽ കറങ്ങാൻ വിളിച്ചതായും കാട്ടാക്കട ഡിവൈ.എസ്.പിക്ക് യുവതി നൽകിയ പരാതിയിൽ പറയുന്നു. തുടർന്ന് നെയ്യാർഡാം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇന്നലെ രാത്രി 8.30 ഓടെ പ്രതിയെ കോടതിയിൽ ഹാജരാക്കി. സംഭവത്തെപ്പറ്റി കൂടുതൽ അന്വേഷണം നടക്കുന്നതായും കാട്ടാക്കട ഡിവൈ.എസ്.പി അറിയിച്ചു.