
കിളിമാനൂർ: ചിറ്റാർ കുന്നുമ്മൽ കാഞ്ഞിരത്തുപറമ്പ് ക്ഷേത്രക്കടവിൽ കുളിക്കുന്നതിനിടെ കാണാതായ ഗൃഹനാഥന്റെ മൃതദേഹം സ്കൂബാ ടീം കണ്ടെത്തി.കിളിമാനൂർ കുന്നുമ്മൽ മണക്കാലവീട്ടിൽ അനിരുദ്ധൻ (54) ആണ് ശനിയാഴ്ച ആറ്റിൽ കുളിക്കാൻ ഇറങ്ങവെ കാണാതായത്.ശനിയാഴ്ച രാത്രി വരെ പൊലീസും ഫയർഫോഴ്സും തെരച്ചിൽ നടത്തിയെങ്കിലും അനിരുദ്ധനെ കണ്ടെത്താൻ കഴിഞ്ഞില്ല.തുടർന്ന് ഇന്നലെ 7മണിയോടെ തിരുവനന്തപുരത്തുനിന്ന് ഫയർഫോഴ്സിന്റെ സ്കൂബാടീം എത്തി പരിശോധന നടത്തുകയായിരുന്നു. അനിരുദ്ധൻ കുളിക്കാനിറങ്ങിയ സ്ഥലത്തുനിന്ന് 200 മീറ്റർ മാറി നദിയിലെ നടപ്പാലത്തിന്റെ തൂണിനോട് ചേർന്ന് ചെളിയിൽ പുതഞ്ഞ നിലയിലായിരുന്നു മൃതദേഹം . ഭാര്യ ലീന. മകൻ ആരോമൽ.