ഇരവിപുരം: കാരിക്കുഴി തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു. ഇരവിപുരം താന്നി സാഗര തീരം സുനാമി ഫ്ലാറ്റിൽ താമസിക്കുന്ന പരേതനായ വാവച്ചന്റെയും ട്രീസയുടെയും മകനായ തോമസ് (38)ആണ് മരിച്ചത്. വെള്ളിയാഴ്ചയാണ് തോട്ടിൽ മൃതദേഹം കണ്ടെത്. അജ്ഞാത മൃതദേഹമെന്ന നിലയിൽ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. മൃതദേഹത്തിന്റെ ഫോട്ടോ കണ്ടാണ് ബന്ധുക്കൾ മോർച്ചറിയിലെത്തി തിരിച്ചറിഞ്ഞത്. ഇലക്ട്രിക്, പ്ലംബിംഗ് ജോലികൾ ചെയ്തിരുന്ന അവിവാഹിതനായ തോമസ് ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. സ്ഥിരമായി വീട്ടിലെത്താത്തതിനാലാണ് കാണാതായിട്ടും ബന്ധുക്കൾ സംശയിക്കാതിരുന്നത്. മരണത്തിൽ ദുരൂഹതയുള്ളതായി ബന്ധുക്കൾ പൊലീസിൽ പരാതിനൽകി.