കുളത്തൂർ:ശ്രീനാരായണഗുരുദേവ ജയന്തിയോടനുബന്ധിച്ച് കോലത്തുകര ശാഖ മൈക്രോ യൂണിറ്റ് അംഗങ്ങൾക്കും നിർദ്ധനർക്കും നൽകുന്ന സൗജന്യ ഓണക്കിറ്റും പഠനോപകരണ വിതരണവും ഇന്ന് വെെകിട്ട് 4ന് ശാഖാഹാളിൽ നടക്കും.സംസ്ഥാന ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാൻ നടൻ പ്രേംകുമാർ ഉദ്ഘാടനം ചെയ്യും. ശാഖ പ്രസിഡന്റ് കോലത്തുകര മോഹനൻ അദ്ധ്യക്ഷതവഹിക്കും.നഗരസഭ നഗരാസൂത്രണ ചെയർപേഴ്സൺ ജിഷ ജോൺ മുഖ്യപ്രഭാഷണം നടത്തും. ഓണക്കോടി വിതരണം യൂണിയൻ സെക്രട്ടറി ആലുവിള അജിത്തും പഠനോപകരണ വിതരണം യൂണിയൻ വൈസ് പ്രസിഡന്റ് ചേന്തി അനിലും നിർവഹിക്കും.

കോലത്തുകര ക്ഷേത്ര സമാജം പ്രസിഡന്റ് ജി.ശിവദാസൻ, സെക്രട്ടറി എസ്.സതീഷ് ബാബു, യൂണിയൻ കൗൺസിലർ കെ.വി.അനിൽകുമാർ,മണപ്പുറം ബി.തുളസീധരൻ,എസ്.പ്രഹ്ളാദൻ,എൻ. മോഹൻദാസ്,ജീവ ധർമ്മരാജൻ,സുകുമാരി, മംഗളശ്രീ,വിജയാംബിക,രാജലക്ഷ്മി എന്നിവർ സംസാരിക്കും.ശാഖ സെക്രട്ടറി പ്രമോദ് സ്വാഗതവും ജി.പി. ഗോപകുമാർ നന്ദിയും പറയും.