തിരുവനന്തപുരം:മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഇന്ന് ജില്ലയിലെ വിതുര ,ഒറ്റശേഖരമംഗലം, കാരോട് ,തൊളിക്കോട്, വിളവൂർക്കൽ, മംഗലപുരം, ആനാട് ,അണ്ടൂർക്കോണം ,അരുവിക്കര, നന്ദിയോട്, ഇടവ, വിളപ്പിൽ ,പോത്തൻകോട്, കിളിമാനൂർ ,മുദാക്കൽ, കരകുളം,പുല്ലമ്പാറ,മാണിക്കൽ, പൂവാർ, പാറശ്ശാല,​വെള്ളനാട് എന്നീ പഞ്ചായത്തുകളിലെ മൃഗാശുപത്രികളുടെ നേതൃത്വത്തിൽ പേവിഷപ്രതിരോധ കുത്തിവയ്പ് നടത്തുന്നു. കൂടാതെ ജില്ലയിലെ എല്ലാ മൃഗാശുപത്രികളിലും എല്ലാ ദിവസങ്ങളിലും പ്രവൃത്തിസമയങ്ങളിൽ നായ്ക്കൾക്കും പൂച്ചകൾക്കുമുള്ള വാക്സിൻ നൽകുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തിയതായി ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ടി.എം.ബീന ബീവി അറിയിച്ചു.