വിതുര:ചേന്നൻപാറ പൗരസമിതിയുടെ നേതൃത്വത്തിൽ 7,8 തീയതികളിൽ ചേന്നൻപാറയിൽ വിവിധ പരിപാടികളോടെ ഓണാഘോഷം നടക്കുമെന്ന് പൗരസമിതി പ്രസിഡന്റ് ടി.കെ.ജോസഫ്,സെക്രട്ടറി എസ്.ശ്രീജു എന്നിവർ അറിയിച്ചു.7ന് വൈകിട്ട് 4ന് കേരളഫയർഫോഴ്സിന്റെ ബോധവൽക്കരക്ലാസ്. 8ന് രാവിലെ 9ന് കലാകായികമൽസരങ്ങൾ,വൈകിട്ട് 4 ന് ഉറിയടി,6 ന് ചേന്നൻപാറ വാർഡ്‌മെമ്പർ മാൻകുന്നിൽപ്രകാശിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സാംസ്‌കാരിക സമ്മേളനം വിതുര പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.ബാബുരാജ് ഉദ്ഘാടനം ചെയ്യും.മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡംഗം ചാരുപാറരവി,മുൻപഞ്ചായത്ത് പ്രസിഡന്റ് സി.എസ്.വിദ്യാസാഗർ,തോട്ടുമുക്ക് വാർഡ്‌മെമ്പർ തോട്ടുമുക്ക് അൻസർ,പാലോട് കാർഷികവികസനബാങ്ക് പ്രസിഡന്റ് എസ്.സഞ്ജയൻ,വിതുര സഹകരണബാങ്ക് പ്രസിഡന്റ് ഷാജിമാറ്റാപ്പള്ളി,തള്ളച്ചിറഗിരികുമാർ,കെ.പി.അശോക് കുമാർ,വി.പ്രസന്നകുമാർ,വിതുരതുളസി,എ.രാധാകൃഷ്ണൻ എന്നിവർ പങ്കെടുക്കും.