onm

കിളിമാനൂർ : അസോസിയേഷനകത്തും പുറത്തുമുള്ള നിർദ്ധനർക്ക് അരിയും പായസ കിറ്റുമടങ്ങിയ ഓണക്കിറ്റുകൾ നൽകി വാലഞ്ചേരി റസിഡന്റ്സ് അസോസിയേഷന്റെ ഓണാഘോഷ പരിപാടികൾ ആരംഭിച്ചു.ഓണക്കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം പ്രസിഡന്റ് മോഹൻ വാലഞ്ചേരി നിർവഹിച്ചു.ജനറൽ സെക്രട്ടറി എൻ.ഹരികൃഷ്ണൻ സ്വാഗതവും വൈസ് പ്രസിഡന്റ് എം.എം.ഇല്യാസ് നന്ദിയും പറഞ്ഞു.ട്രഷറർ ഷീജാരാജ്,കൺവീനർ എ.ടി. പിള്ള,സെക്രട്ടറി എസ്.വിപിൻ,ജയചന്ദ്രൻ,ശെൽവകുമാർ,വത്സകുമാരൻ നായർ,വിജയൻ,ബാബു,രാജേന്ദ്രൻ പിള്ള,മഞ്ജു,ജ്യോതിലക്ഷ്മി,സജിത ചന്ദ്രിക,പ്രഭ,അനിത,ധന്യ തുടങ്ങിയവർ പങ്കെടുത്തു.തിരുവോണദിവസം രാവിലെ 10ന് ബ്ലോക്ക് തല അത്തപ്പൂക്കള മത്സരത്തോടെ ആരംഭിക്കും.