വിതുര: തൊളിക്കോട് പുളിച്ചാമല സന്ധ്യാആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റേയും,ഗ്രാമീണഗ്രന്ഥശാലയുടെയും വാർഷികാഘോഷവും,ഒാണാഘോഷവും(ആവണിപ്പൂത്താലം 2022) ആരംഭിച്ചു. മെഡിക്കൽക്യാമ്പുകൾ, സെമിനാർ,ഒാണക്കളികൾ,ചർച്ചാക്ലാസുകൾ,കലാകായികമത്സരങ്ങൾ,വിനോദവിജ്ഞാനമത്സരങ്ങൾ എന്നിവ നടക്കുമെന്ന് ക്ലബ് പ്രസിഡന്റ് അനന്തുചന്ദ്രൻ,സെക്രട്ടറി വിപിൻ.വി,ഗ്രന്ഥശാലാ പ്രസിഡന്റ് ഭദ്രം.ജി.ശശി,സെക്രട്ടറി ആർ.കെ.രാഹുൽ എന്നിവർ അറിയിച്ചു.

8ന് രാവിലെ അത്തപ്പൂക്കളമത്സരം,8.30ന് നാടൻപന്തുകളി മത്സരം,ഉച്ചയ്ക്ക് 2ന് രചനാമത്സരങ്ങൾ,4ന് വെള്ളംകുടി മത്സരം,6ന് ചെളിയിലടിമത്സരം,വാഴയിൽകയറ്റം,9ന് രാവിലെ കായികമത്സരങ്ങൾ,തുടർന്ന് വിനോദമത്സരങ്ങൾ,വൈകിട്ട് നാടൻപാട്ട്,സംഘഗാനമത്സരങ്ങൾ,രാത്രി 8ന് നൃത്തസന്ധ്യ,സമാപനദിനമായ 10ന് രാവിലെ 8ന് കലാമത്സരങ്ങൾ,ഉച്ചയ്ക്ക് 2ന് ഒാണക്കളികൾ,വൈകിട്ട് 6ന് നടക്കുന്ന സമാപനസമ്മേളനം ജി.സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.

അലിസാബ്രിൻ മുഖ്യാഥിതിയായിരിക്കും.തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് വി.ജെ.സുരേഷ് പ്രതിഭകളെ അനുമോദിക്കും.ജില്ലാപഞ്ചായത്തംഗം സോഫിതോമസ് സമ്മാനദാനം നിർവഹിക്കും.താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എൻ.ഗോപാലകൃഷ്ണൻ,വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.എൽ.കൃഷ്ണകുമാരി,തൊളിക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.സുശീല,പഞ്ചായത്തംഗങ്ങളായ ചായം സുധാകരൻ, എൻ.എസ്.ഹാഷിം,പ്രതാപൻ,തച്ചൻകോട് വേണുഗോപാൽ എന്നിവർ പങ്കെടുക്കും.വിശിഷ്ഠസേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ നേടിയ വിതുര സി.ഐ എസ്.ശ്രീജിത്ത്,എഴുത്തുകാരി ദീപാഅജയ്,പത്രപ്രവർത്തനരംഗത്ത് 25 വർഷം പൂർത്തീകരിച്ച കേരളകൗമുദി വിതുര ലേഖകൻ കെ.മണിലാൽ എന്നിവരെ ആദരിക്കും.