വിതുര:രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചാരണാർത്ഥം യൂത്ത്കോൺഗ്രസ് പുളിമൂട് യൂണിറ്റ് കമ്മിറ്റിയുടെയും കെ.എസ്.യുവിന്റെയും നേതൃത്വത്തിൽ തൊളിക്കോട് പുളിമൂട് ജി. കാർത്തികേയൻ മെമ്മോറിയൽ ഇൻഡോർ സ്റ്റേഡിയത്തിൽ വോളിഫെസ്റ്റ് സംഘടിപ്പിച്ചു. കോൺഗ്രസ് തൊളിക്കോട് മണ്ഡലം പ്രസിഡൻറ് ചായംസുധാകരൻ ഉദ്ഘാടനം ചെയ്തു.ഷൈൻപുളിമൂട് അദ്ധ്യക്ഷത വഹിച്ചു.വെള്ളനാട് ബ്ലോക്ക് പഞ്ചായത്തംഗം എസ്.എസ്. ഫർസാന,തൊളിക്കോട് ടൗൺവാർ‌ഡ്മെമ്പർ ഷെമിഷംനാദ്, കോൺഗ്രസ് പനയ്ക്കോട് മണ്ഡലം പ്രസിഡന്റ് എൻ.എസ്. ഹാഷിം,മുൻ പഞ്ചായത്തംഗം തൊളിക്കോട് ഷംനാദ്, ഫിറോസ് കുളപ്പട,ആദർശ്, സച്ചിൻ, ഫൈസൽ, നൗഫൽ, ഇജാസ്, സഹീർ, ആസിഫ്, ഷംനാദ്, ഷാൻ, നിസാർ, എ. സത്താർ, ഇസ്മായിൽ,റഹീം,യൂത്ത് കോൺഗ്രസ് തൊളിക്കോട് മണ്ഡലം പ്രസിഡന്റ് അമൽഅശോക്,കെ.എസ്.യു മണ്ഡലം പ്രസിഡന്റ് അഖിൽദിലീപ്,എന്നിവർ പങ്കെടുത്തു.