വിതുര:വിതുര എസ്.എൻ.ഡി.പി ശാഖായോഗത്തിന്റെ നേതൃത്വത്തിൽ 10 ന് വിവിധപരിപാടികളോടുകൂടി ശ്രീനാരായണഗുരുജയന്തി ആഘോഷം നടത്തുമെന്ന് ശാഖാപ്രസിഡന്റ് സി.കാർത്തികേയനും,സെക്രട്ടറി എൻ.സുദർശനനും അറിയിച്ചു.രാവിലെ 5 ന് നടതുറക്കൽ,തുടർന്ന് ഗണപതിഹോമം,ഉച്ചക്ക് അന്നദാനം,വൈകിട്ട് 5 ന് സാംസ്‌കാരികഘോഷയാത്ര തേവിയോട് ജംഗ്ഷനിൽനിന്നാരംഭിച്ച് കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോജംഗ്ഷൻ, കെ.പി.എസ്.എം ജംഗ്ഷൻ,വിതുര ചന്തമുക്ക് ,വിതുര ശിവൻകോവിൽജംഗ്ഷൻ, കലുങ്ക് ജംഗ്ഷൻ, കൊപ്പം വഴി ഗുരുമന്ദിരത്തിൽ സമാപിക്കും.