ശിവഗിരി: ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ശിവഗിരി മഹാസമാധിയിലും ശിവഗിരി മഠത്തോടനുബന്ധിച്ച സ്ഥാപനങ്ങളിലും വർണ്ണ വൈദ്യുതി ദീപാലങ്കാരങ്ങൾ ഇന്ന് വൈകിട്ട് ആറിന് പ്രകാശിപ്പിക്കും. ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിക്കും. ദീപാലങ്കാരത്തിന്റെ ചുമതല ഗുരുധർമ്മപ്രചരണസഭാ ജി.സി.സി ഘടകത്തിനാണ്. ധർമ്മസംഘം ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, ജയന്തി ആഘോഷക്കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ, ഗുരുധർമ്മപ്രചരണ സഭാസെക്രട്ടറി സ്വാമി ഗുരുപ്രസാദ് എന്നിവർ സംബന്ധിക്കും.