ആറ്റിങ്ങൽ: എസ്.എൻ.ഡി.പി യോഗം അയിലം കാറ്റാടിപൊയ്ക ശാഖ ഗുരുമന്ദിരത്തിൽ ശ്രീനാരായണഗുരുദേവ ജയന്തി ആഘോഷവും ചികിത്സാധനസഹായ വിതരണവും 10ന് വൈകിട്ട് 5ന് വാമനപുരം യൂണിയൻ പ്രസിഡന്റ് എസ്. ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ശാഖാപ്രസിഡന്റ് മനോജ് അദ്ധ്യക്ഷത വഹിക്കും.ആഘോഷക്കമ്മിറ്റി കൺവീനർ സുദീശ്.എസ്,ശാഖാസെക്രട്ടറി ജയചന്ദ്രൻ, മുദാക്കൽ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പള്ളിയറ ശശി,ദീപാറാണി, രമ്യബിജു,ശ്രീനാരായണഗുരു വനിതാസംഘം ശാഖാ കൺവീനർ നീതുഷിബു,വയൽവാരം വിതാസംഘം ജോയിന്റ് കൺവീനർ പ്രമീള .ജി,വിശ്വംഭരൻ, ജയദേവി എന്നിവർ സംസാരിക്കും.