തിരുവനന്തപുരം:വെൺപാലവട്ടം ഭഗവതി ക്ഷേത്ര ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച കരാട്ടേ പരിശീലനം ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ ഡോ.ബിജു രമേശ് ഉദ്ഘാടനം ചെയ്തു.വേൾഡ് കരാട്ടേ ഓർഗനൈസേഷൻ കേരള സ്റ്റേറ്റ് സെന്ററിന്റെ ആഭിമുഖ്യത്തിലാണ് പരിശീലനം.ക്ഷേത്ര ട്രസ്റ്റ് ആഡിറ്റോറിയത്തിൽ വേൾഡ് കരാട്ടേ ഓർഗനൈസേഷൻ നാഷണൽ സെക്രട്ടറി നിയാസ് ഖാന്റെ അദ്ധ്യക്ഷതയിൽ പരിശീലകരായ ആർ.സാബു, മനൂപ് വിദ്യാധരൻ,രാജീവ് ബി.പി, ക്ഷേത്ര ട്രസ്റ്റ് അംഗങ്ങളായ ഷാജി സി. അപ്പിയത്ത്, സി. ബൈജു തുടങ്ങിയവർ പങ്കെടുത്തു.കരാട്ടേ പരിശീലനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ക്ഷേത്ര ട്രസ്റ്റ് ഓഫീസുമായി ബന്ധപ്പെടണം.ഫോൺ: 9946529513