തിരുവനന്തപുരം:മാപ്പിളപ്പാട്ട് ഗായകൻ വി.എം.കുട്ടിയുടെ സ്മരണാർത്ഥം ഇശൽ സാംസ്‌കാരിക സമിതി ഏർപ്പെടുത്തിയിരിക്കുന്ന പ്രഥമ വി.എം.കുട്ടി പുരസ്‌കാരത്തിന് കെ.ജി.മാർക്കോസ് അർഹനായി. പ്രസ്ക്ളബിൽ നടന്ന വാർത്താസമ്മേളനത്തിലായിരുന്നു പുരസ്‌കാരം പ്രഖ്യാപനം. ഒക്ടോബർ ആദ്യവാരം തിരുവനന്തപുരത്ത് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ പുരസ്‌കാരം സമ്മാനിക്കുമെന്ന് സമിതി ഭാരവാഹികളായ സുലൈമാൻ,ഷുഹൈബ്,നയാസ്,ദിലീപ് എന്നിവർ അറിയിച്ചു.