തിരുവനന്തപുരം: എ.ഐ.വൈ.എഫ് പേട്ട മേഖലാ കമ്മിറ്റി പ്രതിഭാ സംഗമം സംഘടിപ്പിച്ചു.എസ്.എസ്. എൽ.സിക്കും,പ്ളസ്‌ടുവിനും ഉന്നത വിജയം നേടിയ പ്രതിഭകളെ വേദിയിൽ അനുമോദിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ തിരുവനന്തപുരം മണ്ഡലം സെക്രട്ടറി രാഖി രവികുമാർ,എ.ഐ. എസ് എഫ് ജില്ലാ പ്രസിഡന്റ്‌ അന്റോസ്, സി.പി.ഐ എൽ. സി സെക്രട്ടറി അജൻ, എ. ഐ. വൈ. എഫ് മേഖലാ സെക്രട്ടറി എസ് .എൽ .വിശാഖ്, പ്രസിഡന്റ്‌ ജിത്തു, വിജയൻ എന്നിവർ നേതൃത്വം നൽകി.