നെയ്യാറ്റിൻകര: നെയ്യാറ്റിൻകര സുഗത സ്മൃതിയിൽ മഞ്ജരി കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ എസ്.വി.വേണുഗോപൻ നായർ അനുസ്മരണം സംഘടിപ്പിച്ചു.മഞ്ജരി കലാസാഹിത്യവേദി പ്രസിഡന്റ് ഉദയൻ കൊക്കോട് അദ്ധ്യക്ഷത വഹിച്ചു.രചന വേലപ്പൻ നായർ, തലയൽ പ്രകാശ്, വെള്ളായണി അശോക് കുമാർ, രാജ്മോഹൻ കൂവളശേരി,ഡോ. ജി പി കൃഷ്ണകുമാർ, നെയ്യാറ്റിൻകര സുകുമാരൻ നായർ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. പരിപാടിയോടനുബന്ധിച്ച് കവിയരങ്ങും നടന്നു.