
തിരുവനന്തപുരം: എക്സൈസ് എൻഫോഴ്സ്മെന്റ് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയിൽ 15 ലിറ്റർ ചാരായവുമായി യുവാവ് പിടിയിലായി. ചായം മങ്ങാട് ശാരദാഭവനിൽ ജി.എസ് .ലാലാണ്(35) പിടിയിലായത്. തേവിയോട് ഭാഗത്ത് വിൽപ്പനയ്ക്കെത്തിച്ച ചാരായമാണ് പിടിച്ചത്. ലിറ്ററിന് 300 രൂപ നിരക്കിൽ വിൽപ്പനയ്ക്കെത്തിച്ചതാണെന്ന് എക്സൈസ് പറഞ്ഞു. സി.ഐ വി.എൽ ഷിബുവിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ എക്സൈസ് ഉദ്യോഗസ്ഥരായ അനിൽകുമാർ, ബിനു, സുരേഷ്ബാബു, വിപിൻ, അജയൻ എന്നിവർ പങ്കെടുത്തു.