snd

നെടുമങ്ങാട്: എസ്.എൻ.ഡി.പി യോഗം നെടുമങ്ങാട് യൂണിയന്റെ കീഴിലുള്ള ശാഖകളിൽ പ്രവർത്തിക്കുന്ന മൈക്രോഫിനാൻസ് യൂണിറ്റുകൾക്ക് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അനുവദിച്ച 5.17 കോടി രൂപയുടെ ലോണുകൾ വിതരണം ചെയ്‌തു.

ഇരിഞ്ചയം ശാഖയിൽ പ്രവർത്തിക്കുന്ന ഗുരുകടാക്ഷം മൈക്രോഫിനാൻസ് യൂണിറ്റ് കൺവീനർ ഷീലയ്‌ക്ക് ചെക്ക് നൽകി യൂണിയൻ പ്രസിഡന്റ്‌ എ. മോഹൻദാസ് വിതരണോദ്‌ഘാടനം നിർവഹിച്ചു. ധനലക്ഷ്‌മി ബാങ്ക് ആനാട് ബ്രാഞ്ച് മാനേജർ ശങ്കരനാരായണൻ,​ യൂണിയൻ സെക്രട്ടറി നെടുമങ്ങാട് രാജേഷ്, യോഗം ഡയറക്ടർ ബോർഡ്‌ മെമ്പർ അഡ്വ. പ്രദീപ്‌ കുറുന്താളി, യൂണിയൻ ഭരണസമിതിയംഗം ഗോപാലൻ റൈറ്റ്, യൂണിയൻ കൗൺസിലർമാരായ അജയകുമാർ, ഷിജു വഞ്ചുവം, വനിതാസംഘം പ്രസിഡന്റ്‌ ലതകുമാരി, സെക്രട്ടറി കൃഷ്ണ റൈറ്റ്, പ്രവർത്തകരായ ജയവസന്ത്, ഷീല, ലിജി തുടങ്ങിയവർ പങ്കെടുത്തു.