
തിരുവനന്തപുരം:ബി.എസ്.എൻ.എൽ ഉപഭോക്തൃസേവന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ മണക്കാട്ട് ഒാണാഘോഷം നടത്തി. അസിസ്റ്റന്റ് ജനറൽ മാനേജർ എസ്.സജീവ് കുമാർ,എക്സിക്യൂട്ടീവ് എൻജിനിയർ മനോജ് എന്നിവർ ഉദ്ഘാടനം ചെയ്തു. അത്തപ്പൂക്കളം,ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും കലാ കായിക പരിപാടികൾ, മഹാനറുക്കെടുപ്പ് എന്നിവ നടന്നു. സേവന കേന്ദ്രം ഇൻ ചാർജ് ദിവ്യ വി.നാഥ് അദ്ധ്യക്ഷത വഹിച്ചു.സബ് ഡിവിഷണൽ എൻജിനിയർ അനിൽ,ഗംഗാനഗർ റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി രാജേന്ദ്രൻ,ഓണാഘോഷ കമ്മിറ്റി ചെയർമാൻ വി.പി.ശിവകുമാർ എന്നിവർ സംസാരിച്ചു.ഒാണത്തിന് ശമ്പളം ലഭിക്കാത്ത കരാർ ജീവനക്കാർക്ക് ധനസഹായം വിതരണം ചെയ്തു.