
ശക്തമായ ചങ്ങാതി കൂട്ടമാണ് ഭാവന, രമ്യ നമ്പീശൻ, ശില്പ ബാല, മൃദുല വാര്യർ, ഗായിക സയനോര എന്നിവരുടേത്. ഇവരുടെ ഒന്നിച്ചുള്ള നൃത്ത വീഡിയോകൾ സമൂഹ മാധ്യമത്തിൽ ശ്രദ്ധ നേടാറുണ്ട്. തൊണ്ണൂറുകളിൽ ഹിറ്റായിരുന്ന സൈന്യം സിനിമയിലെ ബാഗി ജീൻസും ഷൂസുമണിഞ്ഞ് ടൗണിൽ ചെത്തി നടക്കാം എന്ന് തുടങ്ങുന്ന അടിപൊളി ഗാനത്തിനൊപ്പമാണ് ചങ്ങാതികൂട്ടം ചുവടുവയ്ക്കുന്നത്.
ബാഗി ജീൻസും ഷൂസും ലഭ്യമല്ല. ക്ഷമിക്കുമല്ലേ? വീഡിയോ പങ്കുവച്ച് ഭാവന കുറിച്ചു..ശിൽപബാല, മൃദുല മുരളി, ഷഫ്ന എന്നിവരെയും വീഡിയോയിൽ കാണാം. ഫ്ളാറ്റിന്റെ പാർക്കിംഗ് ഏരിയയാണ് ഡാൻസ് ഫ്ളോർ. മുണ്ടും ഷർട്ടും കൂളിംഗ് ഗ്ളാസും ധരിച്ച് പൊളി ലുക്കിലാണ് നാലുപേരും.വീഡിയോ വളരെ വേഗം വൈറലാകുകയും ചെയ്തു.