
ഉദിയൻകുളങ്ങര : കേരളകൗമുദി ബോധപൗർണമി ക്ലബ്ബ് , വർണ്ണം ഔട്ട്ഡോർ കേറ്ററിംഗ് സർവീസ് പാളയം, അമരവിള കാരുണ്യ സ്പെഷ്യൽ സ്കൂൾ എന്നിവയുടെ നേതൃത്വത്തിൽ അദ്ധ്യാപകദിനാചാരണവും ഓണാഘോഷവും അമരവിള കാരുണ്യാ സ്പെഷ്യൽ സ്കൂളിൽ നടന്നു. പാളയം അശോക് ഓണാഘോഷം ഉദ്ഘാടനം ചെയ്തു.സ്കൂൾ ഡയറക്ടർ ടി.എസ്. ജിജിൻ അദ്ധ്യക്ഷനായ യോഗത്തിൽ നഗരസഭ ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ ഷിബുരാജ് കൃഷ്ണ, കെ.ആർ.എം.യു ജില്ലാ പ്രസിഡന്റ് കൃഷ്ണകുമാർ എന്നിവർ മുഖ്യാതിഥികളായിരുന്നു. സ്കൂൾ പ്രിൻസിപ്പൽ ഹരിപ്രിയ സ്വാഗതവും കാരുണ്യതീരം പ്രിൻസിപ്പൽ ജലജകുമാരി ആശംസയും അർപ്പിച്ചു. അമരവിള ശിവരാമൻ, റിപ്പോർട്ടർ അനി വേലപ്പൻ എന്നിവർ സംസാരിച്ചു. തുടർന്ന് ഓണസദ്യയും ഭിന്നശേഷി കുട്ടികൾക്കായി നല്ല സേവനങ്ങൾ കാഴ്ചവച്ച സ്പെഷ്യൽ സ്കൂൾ അദ്ധ്യാപകരായ റാണി, അശ്വനി, ജലജകുമാരി ,സുനിത ,സുനിൽ കുമാർ , ബിജില,ഹരിപ്രിയ, പ്രിൻസ്, ആതിര, അജിനു, പ്രസീത, മനോജ് , പ്രശാന്തി, ബിസ്മി , അനുജ, ജിജിൻ എന്നിവരെ ആദരിക്കുകയും ചെയ്തു.