k-surendran

തിരുവനന്തപുരം: സംസ്ഥാനത്ത് പേവിഷ ബാധയ്ക്കെതിരെയുള്ള വാക്‌സിന്റെ ഗുണനിലവാരം പരിശോധിക്കണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. ജനങ്ങളെ കൊലയ്‌ക്ക് കൊടുക്കുന്ന സമീപനം സർക്കാർ ഉപേക്ഷിക്കണം. വാക്‌സിൻ എടുത്തിട്ടും നിരവധിയാളുകൾക്ക് വിഷബാധയേറ്റു. കഴിഞ്ഞമാസം എട്ടുപേരാണ് മരിച്ചത്. കേരളത്തിലുള്ള പേ വിഷവാക്‌സിന്റെ ഗുണനിലവാരം ഉറപ്പാക്കേണ്ടത് സർക്കാരാണ്. പരിമിതിയുണ്ടെന്നാണ് ജീവനക്കാർ പറയുന്നത്. സർക്കാർ ആശുപത്രികളിൽ എന്ത് പരിമിതിയാണുള്ളതെന്ന് സർക്കാർ വ്യക്തമാക്കണമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.