
കടയ്ക്കാവൂർ:ശ്രീനാരായണ ഗുരുദേവ ജയന്തിയുടെ ഭാഗമായി ഗുരുധർമ്മ പ്രചാരണസഭ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ഗുരുദേവജയന്തി വാരാഘോഷത്തിന്റെ ഉദ്ഘാടനം പ്ലാവഴികം ഉത്രാടം ഹാളിൽ സ്വാമി സച്ചിദാനന്ദ നിർവഹിച്ചു.ഗുരു ധർമ്മ പ്രചാരണ സഭ വർക്കല മണ്ഡലം പ്രസിഡന്റ് സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു.ഗുരു ധർമ്മ പ്രചാരണ സഭ വർക്കല മണ്ഡലത്തിനു കീഴിലുള്ള യൂണിറ്റുകളുടെ പരിധിയിലെ കിടപ്പു രോഗികൾക്കും നിർദ്ധനർക്കും ഓണക്കോടികളും മെഡിക്കൽ കിറ്റും വിതരണം ചെയ്തു.സ്വാമി ധർമ്മതീർത്ഥ,ആറ്റിങ്ങൽ കൃഷ്ണൻകുട്ടി, ഉണ്ണികൃഷ്ണൻ,ഷാജി, സുനില,രത്നലാൽ, പ്രജുകുമാർ തുടങ്ങിവർ സംസാരിച്ചു.