
കാട്ടാക്കട: വിനായക ചതുർത്ഥി ആഘോഷങ്ങൾക്ക് സമാപനം കുറിച്ച് നടന്ന ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രകൾ ഗ്രാമങ്ങളെ ഭക്തിനിർഭരമാക്കി. പൂവച്ചൽ, കാട്ടാക്കട, വീരണകാവ്, കള്ളിക്കാട്, ഒറ്റശേഖരമംഗലം എന്നിവിടങ്ങളിലെ വീടുകളിലും ഗ്രാമങ്ങളിലും പ്രതിഷ്ഠിച്ച് ഒൻപത് ദിവസത്തെ പൂജാവിധികൾക്ക് ശേഷം വിഗ്രഹങ്ങൾ ഘോഷയാത്രയായി പഴവങ്ങാടിയിൽ എത്തിച്ച ശേഷം മഹാ ഘോഷയാത്രയായി ശംഖുംമുഖം ആറാട്ടുകടവിൽ ഹോമപൂജകളോടെ വിഗ്രഹങ്ങൾ നിമജ്ജനം നടത്തി.