
കല്ലമ്പലം: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കാശ്മീരിൽ എത്തിച്ചേരുമ്പോൾ രാജ്യത്ത് വലിയ രാഷ്ട്രീയ മാറ്റങ്ങൾ സംഭവിക്കുമെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു. സംഘപരിവാർ - ആർ.എസ്.എസ് ഭരണകൂട വേട്ടയാടലുകൾക്ക് നിശബ്ദനാക്കാൻ കഴിയാത്ത നേതാവാണ് രാഹുൽ ഗാന്ധിയെന്നും ബി.ജെ.പിയുടെ എട്ടുവർഷത്തെ ഭരണം തകർത്തെറിഞ്ഞ രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളെ പുനഃസ്ഥാപിക്കാനും ഭരണഘടനാ മൂല്യങ്ങളെ ഉയർത്തിപ്പിടിക്കാനുമാണ് രാഹുൽ ഗാന്ധിയുടെ ഭാരതപര്യടനമെന്നും അദ്ദേഹം പറഞ്ഞു.
യാത്രയുടെ പ്രചരണാർത്ഥം ഡി.സി.സി പ്രസിഡന്റ് പാലോട് രവി സംഘടിപ്പിക്കുന്ന ദ്വിദിന ജില്ലാ പ്രചാരണ പരിപാടിയും ഫണ്ട് ശേഖരണവും കല്ലമ്പലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വർക്കല നിയോജക മണ്ഡലം സ്വാഗതസംഘം ചെയർമാൻ അഡ്വ. എം. എം താഹ അദ്ധ്യക്ഷത വഹിച്ചു. വർക്കല കഹാർ, കിളിമാനൂർ സുദർശനൻ, അഡ്വ. ബി ഷാലി, വർക്കല രഘുനാഥൻ, വർക്കല ഷിബു, ധനപാലൻ, റിഹാസ്, അഡ്വ. രവീന്ദ്രൻ ഉണ്ണിത്താൻ, അഡ്വ. എൻ. സന്തോഷ് കുമാർ, എ. ജെ ജിഹാദ്, കുടവൂർ നിസാം, നിസാം പള്ളിക്കൽ, മടവൂർ അനിൽകുമാർ, പുലിയൂർക്കോണം ഹസീന, ഗോപാലകൃഷ്ണൻ നാവായിക്കുളം, ജി.എസ് പ്രശാന്ത്, സുനിൽ മുട്ടപ്പലം, ഹാരിസൺ റോബിൻസൺ, വിനോജ് വിശാൽ, ഇടവ ജസീബ്, നൈസാം വർക്കല, പ്രതാപൻ വെട്ടൂർ, വെങ്കുളം ശ്രീനാഥ് അസീം ഹുസൈൻ, നിഹാസ് പള്ളിക്കൽ, എസ്.അനീഷ് കുമാർ, ബദൻഷാ വർക്കല, ഗോപാലക്കുറിപ്പ് പള്ളിക്കൽ തുടങ്ങിയവർ പങ്കെടുത്തു.