sathyan-mokeri

തിരുവനന്തപുരം: പെൻഷൻ ആനുകൂല്യങ്ങൾ നൽകുന്നതിൽ സർക്കാർ കാലതാമസം വരുത്തരുതെന്ന് സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി പറഞ്ഞു.വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് കൗൺസിൽ (കെ.എസ്.എസ്‍.പി.സി) നടത്തിയ സെക്രട്ടേറിയറ്റ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാന പ്രസിഡന്റ് എ.ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സുകേശൻ ചൂലിക്കാട്,​ ജോയിന്റ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ, കേരള ഗസറ്റഡ് ഓഫീസേഴ്‌സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ. കെ.എസ്. സജികുമാർ, കേരള സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുധികുമാർ, കെ.പി.എസ്.സി സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഡി. ദീപു, പി. ചന്ദ്രസേനൻ, പി.വിജയമ്മ, ആർ.ശരത്ചന്ദ്രൻ നായർ, എ.നിസാറുദ്ദീൻ, എ.ജി.രാധാകൃഷ്‌ണൻ, എം.എ.ഫ്രാൻസിസ്, ആർ.സുഖലാൽ, ബി.ശ്രീകുമാർ, പി. ഹരിശ്ചന്ദ്രൻ നായർ എന്നിവർ പങ്കെടുത്തു.