തിരുവനന്തപുരം:പുരാതനമായ ആനയറ തറവാടിന്റെ പ്രഥമ യോഗവും ഓണാഘോഷവും ആനയറ ഭജനമഠത്തിൽ ആഘോഷിച്ചു.ആനയറ വാർഡ് കൗൺസിലർ പി.കെ.ഗോപകുമാർ കുടുംബയോഗം ഉദ്‌ഘാടനം ചെയ്തു.ആനയറ തറവാട് പ്രസിഡന്റ് ശ്രീകുമാരൻ നായർ അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് പ്രേമചന്ദ്രൻ നായർ,സി.കെ.ആർ.ഐ പ്രസിഡന്റ് പ്രൊഫ.കുളത്തൂർ കൃഷ്ണൻനായർ,സെക്രട്ടറി ശ്യാമപ്രസാദ്,അഡ്മിനിസ്‌ട്രേറ്റീവ് സെക്രട്ടറി വരുൺകുമാർ,സുരേഷ്‌കുമാർ എന്നിവർ പങ്കെടുത്തു.