general

ബാലരാമപുരം: വെള്ളാപ്പള്ളി മൈത്രി റസിഡൻസ് അസോസിയേഷൻ ഓണാഘോഷവും ഓണക്കിറ്റ് വിതരണവും അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് സെൽവമണി അദ്ധ്യക്ഷത വഹിച്ചു. നിയമവകുപ്പ് അഡീഷണൽ സെക്രട്ടറി എസ്.ബിജു ശങ്കർ മുഖ്യപ്രഭാഷണം നടത്തി.സെക്രട്ടറി ആർ.എം.നായർ റിപ്പോർട്ട് അവതരിപ്പിച്ചു.എസ്.എസ്.എൽ.സി ,​പ്ലസ് ടു പരീക്ഷകളിൽ അസോസിയേഷന്റെ കീഴിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ മൊമന്റോ നൽകി ആദരിച്ചു. വാർഡ് മെമ്പർ മാലിനി,​ഫ്രാബ്സ് പ്രസിഡന്റ് പൂങ്കോട് സുനിൽ,​വി.എസ്.ധർമ്മൻ,​ദീപാജോയി എന്നിവർ സംസാരിച്ചു.ട്രഷറർ നരുവാമൂട് ജോയി സ്വാഗതം പറഞ്ഞു. കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.