പൂവാർ:തുഞ്ചൻ ഭക്തി പ്രസ്ഥാന പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റെ 466ാമത് സമാധി വാർഷിക ദിനത്തോടനുബന്ധിച്ച് ഡിസംബർ 15, 16, 17 തിയതികളിൽ ദേശീയ രാമായണ മഹോത്സവം നെയ്യാറ്റിൻകരയിൽ സംഘടിപ്പിക്കും. ഇതുസംബന്ധിച്ചുള്ള ആലോചനായോഗം 28ന് ഉച്ചയ്ക്ക് 2ന് നെയ്യാറ്റിൻകര മണലുവിളയിലുള്ള തുഞ്ചൻ ഗ്രാമത്തിൽ ചെയർമാൻ ഡോ.ബി.എസ്.ബാലചന്ദ്രന്റെ അദ്ധ്യക്ഷതയിൽ നടക്കുമെന്ന് ജനറൽ സെക്രട്ടറി കെ.രംഗനാഥൻ അറിയിച്ചു.