പൂവാർ:പയന്തി പൗരസമിതി ആഭിമുഖ്യത്തിൽ 41-ാമത് അത്തപ്പൂക്കള മഹോത്സവവും ഓണാഘോഷവും സംഘടിപ്പിക്കും.തിരുവോണനാളിൽ കലാകായിക മത്സരങ്ങളും ഘോഷയാത്രയും നടക്കും.വൈകിട്ട് 6ന് മത്സര വിജയികൾക്ക് പൂവാർ സി.ഐ എസ്.ബി പ്രവീൺ സമ്മാനദനം നടത്തുമെന്ന് സെക്രട്ടറി പയന്തി സുരേഷ് അറിയിച്ചു.