
വർക്കല: ശക്തമായ കാറ്റിൽ ബോട്ട് ഗതി മാറി കരയ്ക്കടുത്തു. കണ്ണൂരിലേക്കുപോയ ബോട്ടാണ് കാറ്റിൽ വർക്കല വള്ളക്കടവ് കടപ്പുറത്ത് ഇടിച്ചു കയറിയത്. ഹജറുൾ അസദ് എന്ന ബോട്ട് പെരുമാതുറയിൽ നിന്നുവാങ്ങി കണ്ണൂരിലേക്ക് കൊണ്ടുപോവുകയായിരുന്നു.എന്നാൽ കൃത്യമായ വിവരങ്ങൾ പറയാൻ ബോട്ടിൽ ഉള്ളവർ തയാറായിട്ടില്ല. നാട്ടുകാർ നൽകുന്ന വിവരങ്ങൾ മാത്രമാണുള്ളത്. ബോട്ടിന്റെ തുഴവള്ളവും ശക്തമായ കാറ്റിൽ മറിഞ്ഞു കരയ്ക്കടുത്തിട്ടുണ്ട്.അസം സ്വദേശികളായ 9 പേരാണ് ബോട്ടിൽ . ആർക്കും അപകടം ഇല്ല. നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി.