
വക്കം: വക്കം പണയിൽക്കടവിൽ റോഡിന് കുറുകേ മരം വീണ് വാഹന ഗതാഗതം നിലച്ചു. ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് സംഭവം. ശക്തമായ കാറ്റിൽ മരം കടപുഴകി റോഡിന് കുറുകേ വീഴുകയായിരുന്നു. ഈ സമയം വാഹയാത്രക്കാരും കാൽനടയാത്രക്കാരും റോഡിൽ ഇല്ലാതിരുന്നത് വലിയ അപകടം ഒഴിവാക്കി. മരത്തിൽ തട്ടി 11 കെ.വി ലൈനുകൾ പൊട്ടിവീണത് നാട്ടുകാരെ ആശങ്കയിലാക്കി. വക്കം കെ.എസ്.ഇ.ബി അധികൃതർ ലൈൻ ഓഫ് ചെയ്ത ശേഷമാണ് വാഹന ഗതാഗതം പുനഃസ്ഥാപിച്ചത്.