വെള്ളറട: കുറ്റിയായണിക്കാട് എൻ. എസ്. എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ എസ്. എസ് .എൽ. സി, പ്ളസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. കരയോഗം പ്രസിഡന്റ് മച്ചയിൽ പ്രഭാകരൻ നായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കരയോഗം സെക്രട്ടറി കുളത്തിൻകര സുരേന്ദ്രൻ നായർ, എസ്. ഗിരീഷ് കുമാർ, ബാബു. എസ്, സി. ബി ബിനു കുമാർ, പി. പി രാജേഷ്, അനിൽ സരസ് തുടങ്ങിയവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് എൻ. ശശികുമാർ സ്വാഗതവും രാമനിലയം സുരേഷ് കുമാർ നന്ദിയും പറഞ്ഞു.