ss

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ അടുത്ത മാസം മുതൽ സിംഗിൾ ഡ്യൂട്ടി നടപ്പിലാക്കും. തൊഴിലാളി സംഘടനാ പ്രതിനിധികളുമായി ഇന്നലെ നടന്ന ചർച്ചയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സർക്കാരിന്റെ നിർവചനത്തിൽ സിംഗിൾഡ്യൂട്ടി 12 മണിക്കൂർ സമയത്തിനുള്ളിലെ എട്ടു മണിക്കൂർ ജോലിയാണ്. തൊഴിലാളി സംഘടകൾക്ക് ഇതിനോട് വിയോജിപ്പുണ്ട്. ദിവസം എട്ടു മണിക്കൂർ ഡ്യൂട്ടി മാത്രമേ അംഗീകരിക്കൂവെന്ന് ചർച്ചയ്ക്കു ശേഷം ടി.ഡി.എഫ്, ബി.എം.എസ് നേതാക്കൾ പറഞ്ഞു.

ഡ്യൂട്ടി പരിഷ്‌കരണം സംബന്ധിച്ച് ഒന്നോ രണ്ടോ വട്ടം കൂടി ചർച്ചകൾ നടക്കും. ഒരോ ഡിപ്പോയിലെയും ഷെഡ്യൂളുകൾക്കനുസരിച്ച് ഡ്യൂട്ടി ക്രമീകരിക്കുന്ന രീതിയാണ് വരുന്നത്. യാത്രക്കാർ കൂടുതലുള്ള സമയങ്ങളിൽ പരമാവധി ബസുകൾ ഓടിക്കും. തിരക്ക് കുറയുന്ന പകൽ 11 മുതൽ ഉച്ചയ്ക്ക് മൂന്നുവരെ കുറയ്ക്കും. ഈ സമയം ജീവനക്കാർക്ക് വിശ്രമം അനുവദിക്കും.

ഉച്ചയ്ക്ക് തുടങ്ങി അടുത്ത ദിവസം അവസാനിക്കുന്ന നൂൺ ടു നൂൺ ഡ്യൂട്ടികളുമുണ്ടാകും. സ്റ്റേ ബസുകൾ ഇതിലേക്ക് മാറിയേക്കും. തുടർച്ചയായ ദിവസങ്ങളിൽ 12 മണിക്കൂർ ജോലി ചെയ്യേണ്ടിവരുന്നതു കാരണം ജീവനക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കും. ഒരുദിവസം പുലർച്ചെ ഡ്യൂട്ടിയാണെങ്കിൽ അടുത്ത ദിവസം വൈകി ആരംഭിക്കുന്നതാക്കും. പ്രതിമാസം 39 കോടി രൂപയുടെ അധിക വരുമാനമാണ് ഡ്യൂട്ടി മാറ്റത്തിലൂടെ പ്രതീക്ഷിക്കുന്നത്. കണിയാപുരം, ആറ്റിങ്ങൽ ഡിപ്പോകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഡ്യൂട്ടി തയ്യാറാക്കിയിട്ടുണ്ട്.

12​ ​മ​ണി​ക്കൂ​ർ​ ​ഡ്യൂ​ട്ടി​ ​അം​ഗീ​ക​രി​ക്കി​ല്ല

തി​രു​വ​ന​ന്ത​പു​രം​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ​ 12​ ​മ​ണി​ക്കൂ​ർ​ ​സിം​ഗി​ൾ​ ​ഡ്യൂ​ട്ടി​ ​ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന​ ​സ​ർ​ക്കാ​ർ​ ​ആ​വ​ശ്യ​ത്തോ​ട് ​വി​യോ​ജി​ക്കു​ന്നു​വെ​ന്ന് ​ടി.​ഡി.​എ​ഫ് ​വ​ർ​ക്കിം​ഗ് ​പ്ര​സി​ഡ​ന്റ് ​എം.​ ​വി​ൻ​സെ​ന്റ് ​എം.​എ​ൽ.​എ​ ​അ​റി​യി​ച്ചു.​ ​എ​ട്ടു​ ​മ​ണി​ക്കൂ​ർ​ ​ഡ്യൂ​ട്ടി​ ​മാ​ത്ര​മെ​ ​അം​ഗീ​ക​രി​ക്കൂ.​ 12​ ​മ​ണി​ക്കൂ​ർ​ ​അ​ടി​ച്ചേ​ൽ​പ്പി​ച്ചാ​ൽ​ ​നി​യ​മ​പ​ര​മാ​യും​ ​രാ​ഷ്ട്രീ​യ​മാ​യും​ ​നേ​രി​ടു​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​അ​റി​യി​ച്ചു.

​കെ.​എ​സ്.​ആ​ർ.​ടി.​സി
ചീ​ഫ് ​ഓ​ഫീ​സ് ​സ​മ​രം
അ​വ​സാ​നി​പ്പി​ച്ച് ​സി.​ഐ.​ടി.​യു

തി​രു​വ​ന​ന്ത​പു​രം​:​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ജീ​വ​ന​ക്കാ​രു​ടെ​ ​ആ​വ​ശ്യ​ങ്ങ​ളി​ൽ​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​സാ​ന്നി​ദ്ധ്യ​ത്തി​ൽ​ ​ന​ട​ന്ന​ ​ച​ർ​ച്ച​യി​ൽ​ ​തീ​രു​മാ​ന​മാ​യ​തി​നാ​ൽ​ ​ചീ​ഫ് ​ഓ​ഫീ​സി​നു​മു​ന്നി​ൽ​ 89​ ​ദി​വ​സ​മാ​യി​ ​തു​ട​ർ​ന്ന​ ​സ​മ​രം​ ​പി​ൻ​വ​ലി​ച്ച​താ​യി​ ​കെ.​എ​സ്.​ആ​ർ.​ടി.​ഇ.​എ​ ​(​സി.​ഐ.​ടി.​യു​)​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​ആ​ന​ത്ത​ല​വ​ട്ടം​ ​ആ​ന​ന്ദ​ൻ​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.
മ​ന്ത്രി​മാ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ര​ണ്ടു​വ​ട്ടം​ ​ന​ട​ന്ന​ ​ച​ർ​ച്ച​ ​പ​രാ​ജ​യ​പ്പെ​ട്ട​ത് ​ശ​മ്പ​ള​ത്തി​ലും​ ​താ​ത്ക്കാ​ലി​ക​ ​ജീ​വ​ന​ക്കാ​രു​ടെ​ ​പു​ന​ര​ധി​വാ​സ​ത്തി​ലും​ ​ഉ​റ​പ്പി​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണ്.​ ​ജീ​വ​ന​ക്കാ​ർ​ക്ക് ​അ​സൗ​ക​ര്യം​ ​ഉ​ണ്ടാ​കാ​ത്ത​ ​വി​ധം​ ​സോ​ണ​ൽ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​സിം​ഗി​ൾ​ ​ഡ്യൂ​ട്ടി​ ​ന​ട​പ്പാ​ക്കു​ക.
പ്ര​തി​സ​ന്ധി​ ​ഘ​ട്ട​ങ്ങ​ളി​ൽ​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​യെ​ ​സ​ഹാ​യി​ക്കു​ന്ന​ ​നി​ല​പാ​ടാ​ണ് ​മു​ഖ്യ​മ​ന്ത്രി​യും​ ​സ​ർ​ക്കാ​രും​ ​സ്വീ​ക​രി​ച്ച​ത്.​ ​ഈ​ ​വ​ർ​ഷം​ ​ജ​നു​വ​രി​ ​മു​ത​ൽ​ 1119.15​ ​കോ​ടി​ ​രൂ​പ​യും​ 2016​ ​മു​ത​ൽ​ ​ഇ​തു​വ​രെ​ 7000​ ​കോ​ടി​യി​ല​ധി​ക​വും​ ​സ​ഹാ​യം​ ​ന​ൽ​കി​യ​താ​യും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.
വ​ർ​ക്കിം​ഗ് ​പ്ര​സി​ഡ​ന്റ് ​സി.​കെ.​ ​ഹ​രി​കൃ​ഷ്‌​ണ​ൻ,​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​എ​സ്.​ ​വി​നോ​ദ്,​ ​ട്ര​ഷ​റ​ർ​ ​പി.​ ​ഗോ​പാ​ല​കൃ​ഷ്‌​ണ​ൻ​ ​എ​ന്നി​വ​രും​ ​പ​ങ്കെ​ടു​ത്തു.

കെ.​എ​സ്.​ആ​ർ.​ടി.​സി​ ​വാ​യ്‌​പ‌
കെ.​ടി.​ഡി.​എ​ഫ്.​സി​ ​ത​ട​സ​പ്പെ​ടു​ത്തി​യി​ല്ല

തി​രു​വ​ന​ന്ത​പു​രം​:​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ബാ​ങ്കി​ൽ​ ​നി​ന്നും​ ​വാ​യ്പ​ ​തേ​ടു​ന്ന​തി​ന് ​കെ.​ടി.​ഡി.​എ​ഫ്.​സി​ ​ത​ട​സം​ ​നി​ൽ​ക്കു​ന്ന​താ​യു​ള്ള​ ​വാ​ർ​ത്ത​ക​ൾ​ ​ശ​രി​യ​ല്ലെ​ന്ന് ​കെ.​ടി.​ഡി.​എ​ഫ്.​സി​ ​സി.​എം.​ഡി​ ​ബി.​അ​ശോ​ക് ​അ​റി​യി​ച്ചു.
കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ​ ​ക്രെ​ഡി​റ്റ് ​റേ​റ്റിം​ഗ് ​എ​ടു​ക്കു​ന്ന​തി​നാ​യി​ ​റേ​റ്റിം​ഗ് ​ഏ​ജ​ൻ​സി​ ​വാ​യ്പ​യു​ടെ​ ​വി​വ​ര​ങ്ങ​ൾ​ ​അ​ന്വേ​ഷി​ച്ച​തി​നെ​ ​തു​ട​ർ​ന്ന് ​വാ​യ്‌​പ​ക​ൾ​ ​നി​ഷ്ക്രീ​യ​ ​ആ​സ്തി​ ​ആ​ക്കി​യി​ട്ടു​ള്ള​ ​വി​വ​രം​ ​കെ.​ടി.​ഡി.​എ​ഫ്.​സി​ ​അ​റി​യി​ച്ചി​ട്ടു​ണ്ട്.​ ​ഇ​ക്കാ​ര്യം​ ​ആ​ർ.​ബി.​ഐ​യേ​യും​ ​അ​റി​യി​ച്ചി​ട്ടു​ണ്ട്.

കെ.​എ​സ്.​ആ​ർ.​ടി.​സി​ ​വാ​യ്‌​പ​യ്‌​ക്കാ​യു​ള്ള​ ​അ​പേ​ക്ഷ​ ​നി​ല​വി​ൽ​ ​ക​ൺ​സോ​ർ​ഷ്യം​ ​ബാ​ങ്കു​ക​ളു​ടെ​ ​പ​രി​ഗ​ണ​ന​യി​ലു​ള്ള​തും​ ​നാ​ളി​തു​വ​രെ​ ​എ​ൻ.​ഒ.​സി​ ​സം​ബ​ന്ധ​മാ​യ​ ​യാ​തൊ​രു​ ​അ​പേ​ക്ഷ​യും​ ​ക​ൺ​സോ​ർ​ഷ്യം​ ​ബാ​ങ്കു​ക​ളി​ൽ​ ​നി​ന്നോ​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ​ ​നി​ന്നോ​ ​ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.