കാട്ടാക്കട:കാട്ടാക്കട സരിത കോളേജിൽ ഓണാഘോഷം റിട്ട.എസ്.പിയും സീരിയൽ താരവുമായ സനിൽകുമാർ ഉദ്ഘാടനം ചെയ്തു.സുകുദേവൻ നായർ അദ്ധ്യക്ഷത വഹിച്ചു.സദ്ഗുരു അനിൽ ചൈതന്യ,അദ്ധ്യാപകരായ ഹരി,അജിത,മോഹൻ ബെൽ,സീരിയൽ അഭിനേതാവ് ഡി.ടി.രാഗീഷ് രാജ
തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് ഓണസദ്യയും ശേഷം വിദ്യാർത്ഥികളുടെ കലാപരിപാടികളും നടന്നു.