നെടുമങ്ങാട്:എസ്.എൻ.ഡി.പി യോഗം ഇരിഞ്ചയം ശാഖയുടെ ഗുരുദേവ ജയന്തി 10ന് ആഘോഷിക്കും.രാവിലെ 9ന് പതാക ഉയർത്തൽ,9.30ന് ഗുരുപൂജ സമൂഹ പ്രാർത്ഥന,10ന് പ്രഭാഷണം.11ന് യൂണിയൻ പ്രസിഡന്റ് എ.മോഹൻദാസ് എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിക്കും.നെടുമങ്ങാട് യൂണിയൻ സെക്രട്ടറി രാജേഷ് ശാഖാ പരിധിയിലുളള അംഗങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത 10 പേർക്ക് ചികിത്സാ സഹായം നൽകും.12ന് ഓണസദ്യ.