mb-rajesh

തിരുവനന്തപുരം: നിയമസഭാ സ്പീക്കർ സ്ഥാനം രാജിവച്ച എം. ബി. രാജേഷ് ഇന്ന് (6/9) രാവിലെ 11 മണിക്ക് രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുക്കും. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാർ, ചീഫ് സെക്രട്ടറി തുടങ്ങിയവർ സന്നിഹിതരായിരിക്കും.

 സ്പീ​ക്ക​ർ​ ​തി​ര​ഞ്ഞെ​ടു​പ്പി​ന് ​നി​യ​മ​സ​ഭ​ 12​ന് ​ത​ന്നെ

എ.​എ​ൻ.​ ​ഷം​സീ​റി​നെ​ ​പു​തി​യ​ ​സ്പീ​ക്ക​റാ​യി​ ​തി​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​ള്ള​ ​പ്ര​ത്യേ​ക​ ​നി​യ​മ​സ​ഭാ​സ​മ്മേ​ള​നം​ 12​ന് ​രാ​വി​ലെ​ 10​ ​മ​ണി​ക്ക് ​ചേ​രും.
ഈ​ ​മാ​സം​ ​ഒ​ന്നി​ന് ​അ​വ​സാ​നി​ച്ച​ ​നി​യ​മ​സ​ഭാ​സ​മ്മേ​ള​ന​ത്തി​ന്റെ​ ​തു​ട​ർ​ച്ച​യാ​യി​ട്ടാ​ണ് 12​ന്റെ​ ​സ​മ്മേ​ള​ന​വും.​ ​ആ​ ​സ​മ്മേ​ള​നം​ ​മ​ന്ത്രി​സ​ഭ​ ​ചേ​ർ​ന്ന് ​പ്ര​റോ​ഗ് ​ചെ​യ്തി​രു​ന്നി​ല്ല.​ ​അ​തു​കൊ​ണ്ടു​ത​ന്നെ​ 12​ന്റെ​ ​സ​മ്മേ​ള​ന​ത്തി​നാ​യി​ ​മ​ന്ത്രി​സ​ഭ​ ​വീ​ണ്ടും​ ​ഗ​വ​ർ​ണ​റോ​ട് ​ശു​പാ​ർ​ശ​ ​ചെ​യ്യേ​ണ്ട​തി​ല്ല.
പ്ര​തി​പ​ക്ഷം​ ​സ്ഥാ​നാ​ർ​ത്ഥി​യെ​ ​നി​റു​ത്താ​നാ​ണ് ​ആ​ലോ​ചി​ക്കു​ന്ന​ത്.​ ​പ്ര​തി​പ​ക്ഷ​ ​സ്ഥാ​നാ​ർ​ത്ഥി​യി​ല്ലെ​ങ്കി​ൽ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ ​ഒ​രു​ ​മ​ണി​ക്കൂ​ർ​ ​കൊ​ണ്ട് ​അ​വ​സാ​നി​ക്കും.​ ​സ്ഥാ​നാ​ർ​ത്ഥി​യെ​ ​നി​റു​ത്തി​യാ​ൽ​ ​ര​ഹ​സ്യ​ ​ബാ​ല​റ്റി​ലൂ​ടെ​ ​വോ​ട്ടെ​ടു​പ്പ് ​ന​ട​ത്തും.​ ​തു​ട​ർ​ന്ന് ​വോ​ട്ടെ​ണ്ണി​ ​വി​ജ​യി​യെ​ ​പ്ര​ഖ്യാ​പി​ക്കു​ന്ന​തോ​ടെ​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ ​സ്പീ​ക്ക​റെ​ ​മു​ഖ്യ​മ​ന്ത്രി​യും​ ​പ്ര​തി​പ​ക്ഷ​നേ​താ​വും​ ​അ​നു​മോ​ദി​ച്ച് ​സം​സാ​രി​ക്കും.​ ​പു​തി​യ​ ​സ്പീ​ക്ക​റു​ടെ​ ​പ്ര​സം​ഗ​ത്തി​ന് ​ശേ​ഷം​ ​സ​ഭ​ ​പി​രി​യും.