
പാറശാല: കൊടവിളാകം ഗവൺമെന്റ് എൽ. പി സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർദ്ധനരായ 28 വിദ്യാർത്ഥികൾക്കുള്ള ഓണക്കോടികളുടെ വിതരണം പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വീണ ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ ടി. കുമാർ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ അനിത, എസ്. എം. സി വിദഗ്ദ്ധ സമിതി അംഗം രാജൻ, ഹെഡ്മിസ്ട്രസ് സുജ, പി.ടി.എ സെക്രട്ടറി വിജയകുമാർ, സീനിയർ അസിസ്റ്റൻറ് ശൈലജ, എം. പി. ടി.എ പ്രസിഡന്റ് അഞ്ചിത, മറ്റ് അദ്ധ്യാപകർ, എസ്. എം. സി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ഓണപ്പാട്ടുകൾ, നാടൻ പാട്ടുകൾ, തിരുവാതിരക്കളി, പൂക്കളം, ഓണസദ്യ എന്നിവയും ഉണ്ടായിരുന്നു.