പാറശാല:പാറശാല ബ്ലോക്ക് ബ്ലോക്ക് പഞ്ചായത്തും കൃഷിവകുപ്പുമായി സഹകരിച്ച് കൊറ്റാമത്ത് ആരംഭിച്ച ഓണച്ചന്ത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്.കെ.ബെൻഡാർവിൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെ.ജോജി,ജില്ലാ പഞ്ചായത്ത് അംഗം എസ്.പ്രേം,സൂര്യ ബ്ലോക്ക് പഞ്ചായത്ത് അംഗം രഹിൽ ആർ.നാഥ്‌ തുടങ്ങിയവർ പങ്കെടുത്തു.